Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Class

Kozhikode

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

വാ​ർ​ഡ് അം​ഗം കെ.​കെ. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ്‌ മാ​നേ​ജ​ർ അ​രു​ൺ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക്‌ എ​സ്‌​സി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി. ​അ​സീ​സ് ക്ലാ​സ് ന​യി​ച്ചു. വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ. ​സ​ന്ധ്യ, ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ൻ ചാ​ർ​ജ് എ​ൻ.​ആ​ർ. ടി​നു മോ​ൾ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​ജെ. റെ​ജി, കെ.​പി. പ്രേം​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

കൊ​ട്ടി​യം: പ്ര​ത്യാ​ശ ഫോ​ര്‍ ഇന്‍റ​ഗ്രേ​റ്റ​ഡ് സോ​ഷ്യ​ല്‍ ആ​ക്‌ഷൻ‍' (പി​സ) യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങ് സി​റ്റി ഡി​എ​ച്ച്ക്യു സ​ബ് ഇ​ന്‍​സ്‌​പെ​ക്‌ടര്‍ വൈ. ​സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​സ ഡ​യ​റ​ക്‌ടര്‍ സി​സ്റ്റ​ര്‍ പ്ര​ശാ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം മാ​നേ​ജ​ര്‍ എ​ഡ്വി​ന്‍ പി. ​ജോ​സ്, പ്രോ​ഗ്രാം കോ - ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ര​മ്യ, റീ​ന, ബീ​ന, അ​ക്കൗ​ണ്ട​ന്റ് ചി​ഞ്ചു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഒ​ന്ന് മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

District News

മേ​രി​യ​ൻ കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ലോ​ഗോ പ്ര​കാ​ശ​ന​വും

കൊ​ടു​വാ​യൂ​ർ: മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും അ​ക്കാ​ദ​മി​ക മി​ക​വും ല​ക്ഷ്യ​മി​ട്ട് ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബി​ഹേ​വി​യ​ർ മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ‘മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം: പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.

സെ​പ്റ്റം​ബ​ർ 28,29,30 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി. ‘വ്യ​ക്തി​ത്വം തു​റ​ന്നു​കാ​ട്ടു​ക, കാ​ഴ്ച​പ്പാ​ടു​ക​ൾ ജ്വ​ലി​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജ​യ​ൻ ന​ന്പൂ​തി​രി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ഹോ​ളി ഫാ​മി​ലി കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​അ​നി​ത ചി​റ​മേ​ൽ ലോ​ഗോ ഏ​റ്റു​വാ​ങ്ങി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്രീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി​സ്റ്റ​ർ ടി​ൻ​സി സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​പി. രാ​ജേ​ശ്വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി​

മ​റ​വ​ൻ​തു​രു​ത്ത്: വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സി​ന്‍റെ തു​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യുപി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ന​ട​ത്തി. വൈ​ക്കം സ​ബ് ഡി​വി​ഷ​ൻ ചു​മ​ത​ല​യു​ള്ള കു​റ​വി​ല​ങ്ങാ​ട് എ​എ​സ്ഐ​ സ്വ​പ്ന ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ന്ന​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം വ​ന​ജ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ടം: ച​ക്കി​ട്ട​പാ​റ​യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ച​ക്കി​ട്ട​പാ​റ: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ടം 2026 വി​ഷ​യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി​ൻ​സി മ​നോ​ജ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, മൊ​യ്തി കോ​ടേ​രി, പി. ​സി. സു​രാ​ജ​ൻ എ​ന്നി​വ​രും ഡോ.​ക​മ​റു​ദ്ദീ​ൻ, ഡോ. ​വി​നോ​ദ്, ആ​സൂ​ത്ര​ണ ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ബു കൂ​ന​ന്ത​ടം, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി ടി.​പി. സീ​ന, വി​ഇ​ഒ ര​ജി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ടം സം​ബ​ന്ധി​ച്ച് ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ കെ.​പി. രാ​ധാ​കൃ​ഷ്ണ​നും, ഹ​രി​ത​ഭ​വ​ന​ങ്ങ​ൾ സാ​ധ്യ​ത​യും ആ​വ​ശ്യ​ക​ത​യും സം​ബ​ന്ധി​ച്ച് നി​റ​വ് ഡ​യ​റ​ക്ട​ർ ബാ​ബു പ​റ​മ്പ​ത്തും ക്ലാ​സെ​ടു​ത്തു.

 

District News

സു​ര​ക്ഷി​ത ഓ​ണം 2026: ഭ​ക്ഷ്യ​സു​ര​ക്ഷാ അ​വ​ബോ​ധ ക്ലാ​സ്

പാ​ല​ക്കാ​ട്: ഈ​റ്റ് റൈ​റ്റ് കേ​ര​ളം - സു​ര​ക്ഷി​ത ഓ​ണം 2026 കാ​മ്പ​യി​നിന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷാ അ​വ​ബോ​ധ ക്ലാ​സ് ര​മേ​ഷ് പി​ഷാ​ര​ടി എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് ഫു​ഡ് സേ​ഫ്റ്റി ഡോ.​എ. രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​സ്. ലി​ജ, പാ​ല​ക്കാ​ട് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​യി​ദ് ഫാ​ഹിം, കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ന്‍, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖ്, ഡോ.​എ​ല്‍.​ബി. സ്വാ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ലു​ട​നീ​ളം പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ ആ​ന്‍റി-​റാ​ഗിം​ഗ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ ആ​ന്‍റി-​റാ​ഗിം​ഗ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ മൈ​പ്പാ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, ഡീ​ൻ ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ, ആ​ന്‍റി-​റാ​ഗിം​ഗ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചേ​ർ​ത്ത​ല സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി. സ​തീ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ഇ​ല​ഞ്ഞി: വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ദേ​ശീ​യ കേ​ഡ​റ്റ് കോ​ര്‍​പ്പ്‌​സി​ല്‍ അം​ഗ​മാ​കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും നേ​തൃ​ത്വ​പാ​ട​വ​വും രാ​ജ്യ​സേ​വ​ന മ​നോ​ഭാ​വ​വും സം​ബ​ന്ധി​ച്ച അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

കേ​ണ​ല്‍ കെ.​എ​ന്‍.​വി. ആ​ചാ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഒ​ഒ പി.​എ​സ്. സു​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​വി. ബി​ജു, ആ​ര്‍​ട്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബോ​സ് ടോം, ​ഫാ. മോ​ഹ​ന്‍ ജോ​സ​ഫ്, ജോ​ഷി മ​റി​യ​മ്മ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വ​ണ്ടി​പെ​രി​യാ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വാ​ളാ​ർ​ടി ഗാ​ന്ധി​ന​ഗ​ർ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പോ​ൾ രാ​ജ്, പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത സിം​ഗ് നാ​യി​ക്,

അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​നി​താ മു​രു​ക​ൻ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട്: ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സു​സ്ഥി​ര വി​ക​സ​ന​വും ശാ​സ്ത്രീ​യ മാ​ലി​ന്യ​സം​സ്ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ ഐ​ഇ​സി ടീം ​ഹെ​ഡ് വി​നോ​ദ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വേ​സ്റ്റ് ടു ​എ​ന​ർ​ജി പ്രോ​ജ​ക്ട് ക​മ്യൂ​ണി​റ്റി എ​ൻ​ഗേ​ജ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ജെ. ശ്രീ​ല​ക്ഷ്മി ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, മാ​ലി​ന്യം വേ​ർ​തി​രി​ക്ക​ൽ, പു​ന​രു​പ​യോ​ഗം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​വി. നി​ഷ, സ്കൗ​ട്ട് അ​ധ്യാ​പ​ക​രാ​യ പ്ര​മോ​ദ്, ജ​യ​ച​ന്ദ്ര​ൻ, അ​നൂ​പ്, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ്

മ​ങ്കൊ​മ്പ്: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജ​യിം​സ് പാ​ലയ്​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ഈ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചാ​ക്കോ​ച്ച​ൻ വ​രാ​പ്പു​ഴ, സി​റി​യ​ക് ജോ​സ​ഫ് കു​രി​യാ​ള​ശേ​രി, ചാ​ക്ക​പ്പ​ൻ പ​ള്ള​ത്തു​ശേ​രി, റാ​ണി സേ​വ്യ​ർ, മി​നി ചി​റ്റ​ടി, ജി​മ്മി ക​ല്ലു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​കെ. അ​നീ​ഷ് ക്ലാ​സെ​ടു​ത്തു.

District News

കേ​ര പ​ദ്ധ​തി: ക​ർ​ഷ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​വി​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്നും എ​ല്ലാ ക​ർ​ഷ​ക​രും ഇ​ട​വി​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ഫെ​ർ​ട്ടി​ലാ​ൻ​ഡ് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ എം.​ജെ. തോ​മ​സ്. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി വെളിച്ചിയാനി സെന്‍റ് തോമസ് പാരിഷ്ഹാളിൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര പ്രൊ​ജ​ക്ട് കോ​ട്ട​യം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ സാ​ഹി​ൽ മ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​യും നാ​വോ-​ധ​ൻ പ​ദ്ധ​തി​യെ​യും​കു​റി​ച്ച് കേ​ര സം​സ്ഥാ​ന പ്രൊ​ക്യൂ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ സു​രേ​ഷ് സി. ​ത​മ്പി, പു​ന​ർ ന​ടീ​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കേ​ര ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ സി​നോ ജേ​ക്ക​ബ് മാ​ത്യു, റ​ബ​ർ പു​ന​ർ ന​ടീ​ലി​നെ​ക്കു​റി​ച്ച് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് ശ്രീ​കു​മാ​ർ വ​ല്ലൂ​ന്നി, എം​എ​സ്എം​ഇ സ്കീ​മി​നെ​ക്കു​റി​ച്ച് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സി. ​മോ​നി​ഷ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പാ​റ​ത്തോ​ട് കൃ​ഷി ഓ​ഫീ​സ​ർ അം​ജ​ത് ഹ​ബീ​ബ്, കേ​ര കോ​ട്ട​യം റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി​ന്ധു കെ. ​മാ​ത്യു, ജൂ​നി​യ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജാ​സ് കെ. ​ബാ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, എ​എ​സ്ഐ അ​ബ്ദു​ൾ ക​രീം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ രാ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​രാ​യ രാ​ജേ​ഷ് തോ​മ​സ്, സെ​ലീ​നാ​മ്മ ജോ​സ​ഫ്, പോ​ൾ സി​റി​യ​ക്, തോ​മ​സ് പി. ​ഡൊ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ല​ഹ​രി തു​ട​ച്ചു​മാ​റ്റു​ന്ന​തി​ന് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്‌​കൂ​ളി​ൽ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​കെ. മ​നോ​ജ് ക്ലാ​സ് ന​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല​യി​ൽ എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ മാ​ത്യു എ​സ്ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പ്ര​വി​ത്താ​നം: അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് മോ​ഡ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ത്താ​നം പ​ള്ളി അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കൊ​ല്ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു, അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജേ​ക്ക​ബ്, സുരമ്യ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

District News

റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ആ​ല​പ്പു​ഴ: റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ആ​ർ​ടി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ച​ന്ദ്ര​ലാ​ൽ ക്ലാ​സ് ന​യി​ച്ചു.

ഹെ​ൽ​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യം, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ​അ​പ​ക​ട​സാ​ധ്യ​ത, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​നന്‍റെ ​ആ​വ​ശ്യ​ക​ത, അ​മി​ത​വേ​ഗ​ത്തി​ന്‍റെ ​ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ശു​പ​ത്രി അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ ഇ​ട​മു​റി​യി​ൽ പ്ര​സം​ഗി​ച്ചു.

റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വത്കര​ണ വീ​ഡി​യോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്വി​സ് മ​ത്സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

ടാ​ല​ന്‍റ് ഹ​ണ്ടും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലു​മു​ക്ക് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സെ​ൻ​ട്ര​ൽ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടാ​ല​ന്‍റ് ഹ​ണ്ടും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

അ​വ​ധി​ക്കാ​ല​ത്ത് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു ടാ​ല​ന്‍റ് ഹ​ണ്ട്. ബി​പി​സി ടി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. എ​ഴു​ത്തു​കാ​രി ലി​സി റോ​സ​ക്കു​ട്ടി, സി​എ​ച്ച്ആ​ർ​എ​ഫ് ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​സു​നീ​റ, കാ​യി​താ​രം ലി​ൻ​സി അ​ജി, അ​ധ്യാ​പ​ക​ൻ ഐ.​വി. സ​ജി​ത്ത്, മെ​ന്‍റ​ർ ടീ​ച്ച​ർ സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​താ​ണ് വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളി​ൽ മി​ക്ക​വ​രും.

Latest News

Corehub Up